Categories: Gossips

ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടെ ക്ഷമ ചോദിക്കുന്നു; വൈകാരികമായി പ്രതികരിച്ച് നവ്യ നായര്‍

ഒരുത്തീ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ വീണ്ടും പ്രതികരിച്ച് നടി നവ്യ നായര്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കും താന്‍ മാപ്പ് ചോദിച്ചാല്‍ മതിയെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായി നവ്യ പറഞ്ഞു. ഒരു പുരുഷന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനു സ്ത്രീയായ തന്നെയാണ് എല്ലാവരും വേട്ടയാടുന്നതെന്നും നവ്യ പറഞ്ഞു.

‘ചെയ്തത് തെറ്റ് തന്നെയാണ്. മാധ്യമപ്രവര്‍ത്തകയായ സ്ത്രീയോട് അങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പ്രതികരിക്കാമായിരുന്നു. ഒരുത്തീയുടെ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു ആ വാര്‍ത്താസമ്മേളനം. അതിനിടയില്‍ ഞാനും ഇതൊന്നും പ്രതീക്ഷിച്ചിരുന്നതല്ല. ഓരോ മനുഷ്യര്‍ക്കും ഓരോ രീതിയിലാണ് പ്രതികരണ ശേഷി. നിങ്ങള്‍ വിചാരിക്കുന്ന പോലെ ഞാന്‍ പ്രതികരിക്കണമെന്ന് വച്ചാല്‍ എന്നെക്കൊണ്ട് സാധിച്ചില്ല. അത്രയ്‌ക്കേ ഇപ്പോ പറയാന്‍ പറ്റൂ. അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നം കഴിയുമെങ്കില്‍ ഞാന്‍ പൂര്‍ണ മനസ്സോടു കൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീ തന്നെയാണ്. എന്നേക്കാള്‍ അളവില്‍ അവിടെ പുരുഷന്‍മാരുണ്ടായിരുന്നു. പക്ഷേ, എല്ലാവരും ഇപ്പോഴും ചോദ്യം ചോദിക്കുന്നത് എന്നോടാണ്,’ നവ്യ നായര്‍ പറഞ്ഞു.

Navya Nair

അതേസമയം, വനിത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിനായകന്‍ നേരത്തെ ക്ഷമ ചോദിച്ചിരുന്നു. താന്‍ വിചാരിക്കാത്ത മാനത്തിൃലാണ് ആ പരാമര്‍ശം ചര്‍ച്ച ചെയ്യപ്പെട്ടതെന്നും അതുകൊണ്ട് ക്ഷമ ചോദിക്കുകയാണെന്നും വിനായകന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

21 hours ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

21 hours ago

കവര് ആസ്വദിച്ച് അഹാന

കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…

21 hours ago

85 വയസിലും ജോലി ചെയ്യാന്‍ സാധിക്കണം; അത്തരത്തിലുള്ള ഫിറ്റ്‌നസാണ് തനിക്ക് വേണ്ടതെന്ന് കരീന കപൂര്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…

21 hours ago

ഗര്‍ഭിണിയെക്കൂട്ടാതെയുള്ള യാത്രയാണോ? സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

22 hours ago

ലക്ഷ്മി നക്ഷത്രയുമായി ബന്ധമില്ലേ? രേണു പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

22 hours ago