Dileep
നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനിടെ വൈകാരികമായി പ്രതികരിച്ച് നടന്‍ ദിലീപ്. ഇന്ന് ഏഴ് മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. നാളെയും ദിലീപിനെ ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്ന് ദിലീപ് പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യംചെയ്യല്‍.
Dileep
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്നതടക്കം കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. വിചാരണാഘട്ടത്തില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറു മാറിയതില്‍ ദിലീപിനുള്ള പങ്ക് കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിനിടെ ദിലീപ് പലപ്പോഴും നിസ്സഹായനായിരുന്നു. പല ചോദ്യങ്ങളോടും പ്രതികരിക്കാതെ ദിലീപ് തല താഴ്ത്തി ഇരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ മകന് കിച്ചു…