Categories: Gossips

ഭര്‍ത്താവ് ഐസിയുവില്‍ കിടക്കുമ്പോള്‍ മുഖത്ത് ചായം തേച്ച് അഭിനയിക്കാന്‍ പോകുന്നു; അന്ന് ഏറെ കുത്തുവാക്കുകള്‍ കേട്ടെന്ന് നടി ഇന്ദുലേഖ

സീരിയല്‍, സിനിമ രംഗത്ത് ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് നടി ഇന്ദുലേഖ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും വ്യക്തി ജീവിതത്തില്‍ ഏറെ വേദനകളും ബുദ്ധിമുട്ടുകളും താങ്ങേണ്ടിവന്ന അഭിനേത്രി കൂടിയാണ് ഇന്ദുലേഖ. താന്‍ ജീവിതത്തില്‍ കടന്നുപോയ ദുസഹമായ സാഹചര്യങ്ങളെ കുറിച്ച് ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി പരിപാടിയില്‍ ഇന്ദുലേഖ തുറന്നുപറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണവും അതിനുശേഷം താന്‍ നേരിട്ട വേദനകളുമാണ് അതില്‍ എടുത്തുപറഞ്ഞത്.

ലിവര്‍സിറോസിസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്ന് ഇന്ദുലേഖ പറഞ്ഞു. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിരിച്ചുവരവ് സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഭര്‍ത്താവ് തന്നോട് കാരണമില്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങിയെന്നും ഇന്ദുലേഖ പറഞ്ഞു.

Indulekha

ഭര്‍ത്താവിന്റെ മരണശേഷം 12 ദിവസം വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളൊക്കെയുള്ളതിനാല്‍ വീട് നിറയെ ആളുകളായിരുന്നു. 13ാമത്തെ ദിവസം എല്ലാവരും ഇറങ്ങിപ്പോയപ്പോള്‍ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. കുറേ ദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയപ്പോള്‍ പെട്ടെന്ന് ഞെട്ടിയപ്പോള്‍ അടുത്താളില്ല, അതൊരു ഭീകര അവസ്ഥയായിരുന്നെന്നും ഇന്ദുലേഖ പറഞ്ഞു.

ഭര്‍ത്താവിന് അസുഖമായിരുന്ന സമയത്തും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഐസിയുവിലായിരുന്ന സമയത്താണ് മെരിലാന്‍ഡിലെ കാര്‍ത്തികേയന്‍ സാര്‍ വിളിച്ചിട്ട് സീരിയല്‍ ഇയാള്‍ വന്നില്ലെങ്കില്‍ നിന്ന് പോവും. നഴ്സിനോട് എന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കി കൊടുത്ത്, കുറച്ച് കാശൊക്കെ കൊടുത്താണ് പോയത്. അങ്ങനെയാണ് പോയി മേക്കപ്പിട്ട് അഭിനയിച്ചത്. ഭര്‍ത്താവ് അവിടെ കിടക്കുന്നു, ആ സമയത്തും അവള്‍ മുഖത്ത് ചായം തേച്ച് പോയി അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ തന്നെക്കുറിച്ച് ആ സമയത്ത് പറഞ്ഞിരുന്നതെന്നും ഇന്ദുലേഖ വേദനയോടെ ഓര്‍ക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

8 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

10 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago