Categories: Gossips

വാറുണ്ണിയെ മയക്കിയ സൗന്ദര്യം; ഈ നടിയെ ഓര്‍മയുണ്ടോ? ഇപ്പോള്‍ ഇങ്ങനെ

പഴയകാല നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് മലയാള സിനിമകളില്‍ സാന്നിധ്യം അറിയിച്ച അന്യഭാഷ നടിയായ വൈഷ്ണവി അരവിന്ദ് ആണ് ഇത്.

മൃഗയ, സൂര്യമാനസം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം വൈഷ്ണവി അഭിനയിച്ചിട്ടുണ്ട്. മൃഗയയില്‍ മമ്മൂട്ടിയുടെ വാറുണ്ണി എന്ന കഥാപാത്രത്തെ സൗന്ദര്യം കൊണ്ട് മയക്കുന്ന രാധാമണി എന്ന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിച്ചത്. മൃഗയയില്‍ പറവൂര്‍ ഭരതന്റെ പിള്ളേച്ചന്‍ എന്ന കഥാപാത്രത്തിന്റെ രണ്ടാം ഭാര്യയാണ് രാധാമണി. വൈഷ്ണവിയെ അതീവ സുന്ദരിയായാണ് മൃഗയയില്‍ പ്രേക്ഷകര്‍ കണ്ടത്. മോഹന്‍ലാല്‍ ചിത്രം അഹത്തിലും വൈഷ്ണവി അഭിനയിച്ചു. സൂര്യമാനസത്തില്‍ മമ്മൂട്ടിയുടെ അമ്മയുടെ ചെറുപ്പകാലമാണ് വൈഷ്ണവി അവതരിപ്പിച്ചിരിക്കുന്നത്.

Vaishnavi in Mrugaya Film

പ്രശസ്ത സിനിമ താരം സൗക്കര്‍ ജാനകിയുടെ ചെറുമകള്‍ കൂടിയാണ് വൈഷ്ണവി. സൂര്യമാനസത്തില്‍ മമ്മൂട്ടിയുടെ അമ്മ വേഷം സൗക്കര്‍ ജാനകിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൗക്കര്‍ ജാനകി അവതരിപ്പിച്ച മറിയ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് വൈഷ്ണവി സൂര്യമാനസത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മക്കള്‍ മാഹാത്മ്യം, അയലത്തെ അദ്ദേഹം, മാന്ത്രികം എന്നിവയാണ് വൈഷ്ണവിയുടെ മറ്റ് മലയാള സിനിമകള്‍. അരവിന്ദ് കമലനാഥനെയാണ് വൈഷ്ണവി വിവാഹം കഴിച്ചത്. വിവാഹശേഷം താരം സിനിമയില്‍ നിന്ന് വിട്ടുനിന്നു. അതിഥി, മേഘ്‌ന എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

59 seconds ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

42 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

50 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago