Categories: latest news

ഞാന്‍ ഒളിവില്‍ പോയിട്ടില്ല, ആള്‍ക്കൂട്ട ആക്രമണങ്ങളും തെറിവിളികളും തുടരുക; പീഡനക്കേസ് തള്ളി ശ്രീകാന്ത് വെട്ടിയാര്‍

തനിക്കെതിരായ പീഡനക്കേസിനെ കുറിച്ച് വൈകാരിക പ്രതികരണവുമായി പ്രശസ്ത യൂട്യൂബ് വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍. തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും കോടതി മുഖേന എല്ലാവരും സത്യം അറിയുമെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു. തനിക്കെതിരായ പീഡന ആരോപണങ്ങളെ പരോക്ഷമായി ശ്രീകാന്ത് നിരസിക്കുകയാണ്. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ഒരാളുടെ ചോദ്യത്തിനു മറുപടിയായി ശ്രീകാന്ത് പ്രതികരിച്ചു.

ശ്രീകാന്ത് വെട്ടിയാറിന്റെ വാക്കുകള്‍

പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക.

അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട.

Sreekanth Vettiyar

നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം. ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

25 minutes ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago