Categories: latest news

രാജമൗലി ആറാടുകയാണ് ! ആര്‍.ആര്‍.ആര്‍. ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്; കണക്കുകള്‍ ഞെട്ടിക്കുന്നത്

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോള തലത്തില്‍ 257.15 കോടിയാണ് ആദ്യദിനം ആര്‍.ആര്‍.ആര്‍. കളക്ട് ചെയ്തത്.

റിലീസിങ് ഡേ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120.19 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ആദ്യദിനം ഇത്ര വലിയ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ആര്‍.ആര്‍.ആര്‍. എന്ന് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

ചിത്രം ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്ന് 12.73 കോടിയും കര്‍ണാടകയില്‍ 16.48 കോടിയും കളക്ട് ചെയ്തു. കേരളത്തില്‍ നിന്ന് 4.36 കോടി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

4 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

4 hours ago

സാരി ചിത്രങ്ങളുമായി സാധിക

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച സാധിക…

4 hours ago

കിടലന്‍ പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മാളവിക…

4 hours ago

അതിസുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച അനുപമ…

4 hours ago