Bigg Boss
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിക്കുകയാണ്. മാര്‍ച്ച് 27 ഞായറാഴ്ചയാണ് ഗ്രാന്റ് ഓപ്പണിങ്. വൈകിട്ട് ഏഴ് മണിക്കാണ് ഗ്രാന്റ് ഓപ്പണിങ് സംപ്രേഷണം ചെയ്യുക. കഴിഞ്ഞ മൂന്ന് സീസണിലേതും പോലെ ഈ സീസണിലും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് ഷോയുടെ അവതാരകന്‍.
മുംബൈ ഗോരെഗാവിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സീസണ്‍ 4 ന്റെ സെറ്റ്. പ്രശസ്ത സംവിധായകനും ആര്‍ട്ട് ഡയറക്ടറുമായ ഓമുങ് കുമാര്‍ ആണ് ബിഗ് ബോസ് വീടിന്റെ ശില്‍പ്പി.
ബിഗ് ബോസ് അവതാരകനായി എത്താന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ സീസണുകള്‍ പോലെ കോടികളാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഷോ ചെയ്യാന്‍ വാങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ 15 കോടിയാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഷോയുടെ അവതാരകനാകാന്‍ വാങ്ങിയത്. ഇത്തവണ പ്രതിഫലം വര്‍ധിപ്പിച്ചു. ഏകദേശം മൂന്ന് കോടി രൂപയാണ് ഇത്തവണ മോഹന്‍ലാല്‍ വര്‍ധിപ്പിച്ചത്. അതായത് 18 കോടിയോളമാണ് ഇത്തവണത്തെ പ്രതിഫലം. നൂറ് ദിവസം നടക്കുന്ന ഷോയില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നത് വെറും 15 ദിവസങ്ങളില്‍ മാത്രമാണ്. ബിഗ് ബോസ് പ്രൊമോഷന്‍ ഷൂട്ടുകളും ചേര്‍ത്താണ് ഈ 18 കോടി പ്രതിഫലം.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…