Categories: Gossips

ഇത് മോഹന്‍ലാലിന്റെ നായിക; മിസ് ഡല്‍ഹിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ കഞ്ചന്‍

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിലെ നായികയാണ് ഇത്. ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലായോ? ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നടി കഞ്ചന്‍ ആണ് ഇത്. ഗാന്ധര്‍വ്വത്തിലെ ‘മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍കാറ്റേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടില്‍ ലാലേട്ടനൊപ്പം തകര്‍ത്താടുകയായിരുന്നു കഞ്ചന്‍. ശ്രീദേവി മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഗാന്ധര്‍വ്വത്തില്‍ കഞ്ചന്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ ഒരു സിനിമയില്‍ മാത്രമാണ് കഞ്ചന്‍ അഭിനയിച്ചിട്ടുള്ളത്.

ബാലതാരമായിട്ടാണ് മുംബൈ സ്വദേശിയായ കഞ്ചന്‍ സിനിമ ലോകത്ത് തുടക്കം കുറിക്കുന്നത്. അഭിനയിച്ചതിലേറെയും ഹിന്ദി സിനിമകളും ആയിരുന്നു. എഴുപതുകളില്‍ പുറത്തിറങ്ങിയ നിരവധി ബോളിവുഡ് സിനിമകളില്‍ ബാലതാരമായി കഞ്ചന്റെ സാന്നിധ്യമുണ്ടായിരുന്നു. മന്‍മന്ദിര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ കഞ്ചന്‍ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പഠിക്കുന്ന സമയത്ത് തന്നെ മോഡലിങ്ങില്‍ സജീവമായിരുന്നു കഞ്ചന്‍. 1990 ല്‍ മിസ് ഡല്‍ഹിയായി കഞ്ചന്‍ തിരഞ്ഞെടുക്കപ്പെട്ടു.

Kanchan

മിസ് ഡല്‍ഹിയായ പെണ്‍കുട്ടി അധികം വൈകാതെ നായികയായി ബോളിവുഡില്‍ തുടക്കം കുറിച്ചു. സല്‍മാന്‍ ഖാന്‍ നായകനായ സനം ബേവഫ സിനിമയിലാണ് ആദ്യമായി കഞ്ചന്‍ നായികയായി അഭിനയിച്ചത്. പിന്നീട് നിരവധി ബോളിവുഡ് സിനിമകളില്‍ നടി അഭിനയിച്ചു. സഞ്ജയ് മിശ്രയുടെ നായികയായി അഭിനയിച്ച ശബ്‌നം എന്ന സിനിമയും പ്രേക്ഷക ശ്രദ്ധ നേടി. പ്രേമ പുസ്തകം എന്ന സിനിമയിലൂടെ തെലുങ്ക് സിനിമ ലോകത്തേക്കും നടി തുടക്കം കുറിച്ചു. അക്ഷയ് കുമാര്‍ നായകനായ പാണ്ഡവ്, ഗോവിന്ദയുടെ കൂലി നമ്പര്‍ വണ്‍, ശ്രീദേവി പ്രധാന കഥാപാത്രമായി തിളങ്ങിയ ആര്‍മി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായി കഞ്ചന്‍ എത്തി. തൊണ്ണൂറുകളുടെ അവസാനത്തോടെ നടി അഭിനയ ലോകത്ത് നിന്ന് വിട്ടുനിന്നു.

1970 ഏപ്രില്‍ 17 ന് മുംബൈയില്‍ ജനിച്ച കഞ്ചന് ഇപ്പോള്‍ 51 വയസ്സാണ് പ്രായം.

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

40 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

44 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

48 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago