Vinayakan and Vidhu Vincent
‘ഒരുത്തീ’ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെ മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സന്റ്. വിനായകന്‍ സുഹൃത്താണെന്നും എന്നാല്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ആണെന്നും വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിനായകന്‍ മാപ്പ് പറയണമെന്നും വിധു ആവശ്യപ്പെട്ടു.
‘ഒരുത്തീയുടെ പ്രസ് കോണ്‍ഫറന്‍സില്‍ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകന്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയുകയാണ് വേണ്ടത്.’ വിധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Vinayakan
വിനായകന്റെ വിവാദ പരാമര്‍ശം ഇങ്ങനെ:
‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്നു ചോദിച്ചിട്ടില്ല.’
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…