Shine Tom Chacko
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ പീറ്റര്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടന്‍ ഷൈന്‍ ടോം ചോക്കോ അവതരിപ്പിച്ചത്. ഏറെ പ്രശംസിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഷൈനിന്റേത്. രതിപുഷ്പം എന്ന പാട്ടില്‍ ഷൈന്‍ ഡാന്‍സ് കളിക്കുന്ന രംഗങ്ങള്‍ തിയറ്ററില്‍ ഏറെ കയ്യടി നേടിയിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനത്തെ കുറിച്ചും രതിപുഷ്പം എന്ന പാട്ടിനൊപ്പമുള്ള ഡാന്‍സിനെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകന്‍ അമല്‍ നീരദ് ഇപ്പോള്‍.
‘ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെതന്നെ കൊറിയോഗ്രഫിയാണ്. ആദ്യത്തെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്ത സമയത്താണ് ഈ പാട്ട് സുഷിന്‍ ചെയ്ത് അയയ്ക്കുന്നത്. ബോള്‍ട്ട് സെറ്റ് ചെയ്യാന്‍ ധാരാളം സമയമെടുക്കുമെന്നതിനാല്‍ ബ്രേക്ക് ടൈമില്‍ ഈ പാട്ട് സ്പീക്കറില്‍ ഇട്ടു. അതു കേട്ട് ഷൈന്‍ വെറുതെ കളിച്ചൊരു സ്റ്റെപ്പാണിത്. അതു കണ്ടപ്പോള്‍ത്തന്നെ ഇതെനിക്കു വേണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. ഷൈനിന്റെ കഥാപാത്രം ഒരു സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പല ചര്‍ച്ചകളും കേട്ടു. സ്വവര്‍ഗാനുരാഗിയെക്കാള്‍ കൂടുതല്‍ അയാള്‍ ഒരു ബൈസെക്ഷ്വല്‍ ആയിരിക്കാം. ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്,’ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞു.
Shine Tom Chacko
രാവിലെ സെറ്റില്‍ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സില്‍ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്‌സിന്റെ ഫോള്‍ ഒക്കെ നേരേ വരാനായി മൂന്നോ നാലോ അണ്ടര്‍വെയര്‍ വരെ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇതൊന്നും ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടല്ലെന്നും അമല്‍ പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…