Categories: Gossips

മമ്മൂട്ടിയുടെ നെഞ്ചത്ത് ചവിട്ടാന്‍ മനോജ് കെ.ജയന് മടി; ഒടുവില്‍ ‘നീ ചവിട്ട്’ എന്നുപറഞ്ഞ് ധൈര്യപ്പെടുത്തിയത് മെഗാസ്റ്റാര്‍ തന്നെ !

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത സിനിമയാണ് 2002 ല്‍ പുറത്തിറങ്ങിയ ഫാന്റം. മമ്മൂട്ടി, മനോജ് കെ.ജയന്‍, ഇന്നസെന്റ്, നെടുമുടി വേണു, ലാലു അലക്സ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് മനോജ് കെ.ജയന്‍.

മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തിലാണ് മനോജ് കെ.ജയന്‍ ഫാന്റത്തില്‍ അഭിനയിച്ചിരിക്കുന്നത്. മനോജ് കെ.ജയന്റെ കഥാപാത്രം മമ്മൂട്ടിയെ അടിച്ച് അവശനാക്കി നിലത്ത് കൊണ്ടുവന്നിടുന്ന ഒരു രംഗമുണ്ട്. ആ സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മനോജ് കെ.ജയന്‍ തുറന്നുപറഞ്ഞത്.

Manoj K Jayan

‘മമ്മൂക്കയെ അടിച്ച് അവശനാക്കി വെളിയില്‍ കൊണ്ടുവന്ന് ഇടുന്ന സീനുണ്ട്. ചുറ്റിലും ആളുകളൊക്കെ കൂടി നില്‍ക്കുന്നുണ്ട്. മമ്മൂക്കയെ നിലത്തിട്ട് നെഞ്ചത്ത് ചവിട്ടണം. എനിക്ക് അത് പറ്റില്ലെന്ന് പറഞ്ഞു. നെഞ്ചത്ത് ചവിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് മമ്മൂക്കയോടും പറഞ്ഞു. ‘ഏയ്, നീ ചെയ്യ്..ക്യാരക്ടറിന് വേണ്ടിയല്ലേ. നിങ്ങള് ചെയ്യ്’ എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. അങ്ങനെയാണ് ആ സീന്‍ ചെയ്തത്,’ മനോജ് കെ.ജയന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago