Omar Lulu
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനകീയമായ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് സീസണ്‍ 4 മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുകയാണ്. ഇത്തവണ ആരൊക്കെ ബിഗ് ബോസിലെ മത്സരാര്‍ഥികളായി എത്തുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
സംവിധായകന്‍ ഒമര്‍ ലുലുവിന് ബിഗ് ബോസ് സീസണ്‍ 4 ല്‍ മത്സരാര്‍ഥിയാകാന്‍ ക്ഷണമുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ തിരക്കുകള്‍ കാരണം ഒമര്‍ ലുലു ബിഗ് ബോസിനോട് നോ പറഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. ഒമര്‍ ലുലു തന്നെ ഇതേകുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Omar Lulu
‘പവര്‍സ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31 ന് തുടങ്ങണം. പിന്നെ Mayല്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഒഡീഷ്യനില്‍ വിളച്ചതിന് നന്ദി ബിഗ് ബോസ്.’ ഒമര്‍ ലുലു പറഞ്ഞു.
ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്റെ അവതാരകനായി സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് എത്തുക.
മോഹന്‍ലാല്‍ കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…