Categories: Gossips

അനിയത്തിപ്രാവിന്റെ റിലീസ് ഡേ ഇങ്ങനെ; തിയറ്ററുകളില്‍ പകുതിയിലേറെ സീറ്റും കാലിയായിരുന്നു !

1997 മാര്‍ച്ച് 26 നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് റിലീസ് ചെയ്തത്. ആ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ഇപ്പോള്‍ 25 വയസ് തികഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചത് അനിയത്തിപ്രാവിലൂടെയാണ്.

ശാലിനിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമാ അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ബാലതാരമായി സിനിമയിലെത്തിയ ശാലിനി ആദ്യമായി നായികാ വേഷത്തില്‍ അഭിനയിച്ചതും ഈ ചിത്രത്തിലൂടെയാണ്.

Kunchako Boban

അനിയത്തിപ്രാവിന്റെ ആദ്യദിനം വളരെ നിശബ്ദമായിരുന്നു. പുതുമുഖ അഭിനേതാക്കളെ വെച്ച് ഫാസില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അത് ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആദ്യദിനങ്ങളില്‍ അനിയത്തിപ്രാവിന് 40 ശതമാനം പേരെ തിയേറ്ററുകളില്‍ ഉണ്ടായിരുന്നുള്ളൂ. പകുതിയില്‍ അധികം സീറ്റുകളും കാലിയായിരുന്നു.

എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ അനിയത്തിപ്രാവ് കയറി കൊളുത്തി. രാത്രി ആകുമ്പോഴേക്കും തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകര്‍ ഇരച്ചെത്തി. ആദ്യ പ്രദര്‍ശനം ആളൊഴിഞ്ഞ തിയറ്ററുകളില്‍ ആയിരുന്നെങ്കിലും തന്റെ സിനിമ വിജയിക്കുമെന്ന പ്രതീക്ഷ റിലീസിനു മുന്‍പ് തന്നെ ഫാസിലിനുണ്ടായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

11 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

11 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

11 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

11 hours ago