RRR
ബാഹുബലി 2 ന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍. റിലീസിന് ഒരുങ്ങി കഴിഞ്ഞു. ആരാധകര്‍ വലിയ ആവേശത്തിലാണ്. ആദ്യദിനം തന്നെ ചിത്രം കാണാനാണ് വലിയൊരു വിഭാഗം ആരാധകരും തീരുമാനിച്ചിരിക്കുന്നത്.
നാളെയാണ് ചിത്രം റിലീസ് ചെയ്യുക. പ്രീ ബുക്കിങ് വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഏറ്റവും നല്ല സ്‌ക്രീനില്‍ തന്നെ സിനിമ കാണാന്‍ പണം എത്ര ചെലവഴിക്കാനും ആരാധകര്‍ തയ്യാറാണ്.
Screenshot from RRR Trailer
തെലങ്കാനയിലും ആന്ധ്രയിലും ടിക്കറ്റ് ബുക്കിങ് അവസാനിച്ച മട്ടാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഒരു ടിക്കറ്റിന് 2100 രൂപ വരെ ഈടാക്കുന്ന സ്‌ക്രീന്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ടിക്കറ്റിന് 2100 രൂപ മുടക്കിയും സിനിമ കാണാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ 3 ഡി പ്ലാറ്റിന സുപ്പീരിയറിന് 2100 രൂപയാണ് ടിക്കറ്റ് വില. ഗുരുഗ്രാമിലെ ആംബിയന്‍സ് ഹാള്‍, മുംബൈ പി.വി.ആര്‍. എന്നിവിടങ്ങളിലും ടിക്കറ്റിന് വലിയ തുകയാണ് ഈടാക്കുന്നത്.
550 കോടി മുതല്‍ മുടക്കില്‍ ഡിവിവി ദാനയ്യയാണ് ആര്‍.ആര്‍.ആര്‍. നിര്‍മിച്ചിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…