Categories: Gossips

കുഞ്ചാക്കോ ബോബന്റെ ആദ്യ പ്രതിഫലം എത്രയെന്ന് അറിയുമോ?

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനിയത്തിപ്രാവില്‍ അഭിനയിച്ചതിന് അമ്പതിനായിരം രൂപയാണ് കുഞ്ചാക്കോ ബോബന് പ്രതിഫലമായി കിട്ടിയത്. ചാക്കോച്ചന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിച്ച അനിയത്തിപ്രാവ് 1997 മാര്‍ച്ച് 24 നാണ് റിലീസ് ചെയ്തത്. അതായത് കുഞ്ചാക്കോ ബോബന്റെ സിനിമ പ്രവേശനത്തിനു ഇന്നേക്ക് 25 വയസ്സായി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവില്‍ ശാലിനിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Kunchako Boban

തിലകന്‍, ഹരിശ്രീ അശോകന്‍, സുധീഷ്, ശ്രീവിദ്യ, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി.ലളിത, ശങ്കരാടി, പറവൂര്‍ ഭരതന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അനിയത്തിപ്രാവിലെ പാട്ടുകളെല്ലാം വന്‍ ഹിറ്റുകളായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago