Kunchako Boban
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനിയത്തിപ്രാവില്‍ അഭിനയിച്ചതിന് അമ്പതിനായിരം രൂപയാണ് കുഞ്ചാക്കോ ബോബന് പ്രതിഫലമായി കിട്ടിയത്. ചാക്കോച്ചന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിച്ച അനിയത്തിപ്രാവ് 1997 മാര്‍ച്ച് 24 നാണ് റിലീസ് ചെയ്തത്. അതായത് കുഞ്ചാക്കോ ബോബന്റെ സിനിമ പ്രവേശനത്തിനു ഇന്നേക്ക് 25 വയസ്സായി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവില്‍ ശാലിനിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Kunchako Boban
തിലകന്‍, ഹരിശ്രീ അശോകന്‍, സുധീഷ്, ശ്രീവിദ്യ, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി.ലളിത, ശങ്കരാടി, പറവൂര്‍ ഭരതന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അനിയത്തിപ്രാവിലെ പാട്ടുകളെല്ലാം വന്‍ ഹിറ്റുകളായിരുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…