Amitabh Bachan
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം ജൂണിൽ റിലീസ് ചെയ്യും. ചിത്രത്തിൽ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിങ്ങനെ വമ്പൻ താരനിരയാണുള്ളത്. വിക്രമില്‍ അമിതാഭ് ബച്ചനും ഒരു വേഷത്തിലെത്തുന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ബിഗ്ബി ഈ സിനിമയില്‍ അതിഥി വേഷത്തിലാകും എത്തുക. ഒരു ദിവസം കൊണ്ട് അമിതാബ് ബച്ചന്റെ രംഗങ്ങള്‍ ചിത്രീകരിച്ചതായാണ് വിവരം. 1985ൽ റിലീസ് ചെയ്‌ത ‘ഗെരാഫ്താർ’ എന്ന സിനിമയിൽ കമല്‍ഹാസനും അമിതാഭ് ബച്ചനും ഒന്നിച്ച് അഭിനയിച്ചിരുന്നു.
BigB
നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ഈ സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…