Categories: Gossips

ബിലാല്‍ വൈകും; ഒരു ഇടവേള വേണമെന്ന് അമല്‍ നീരദ്

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ തുടങ്ങാന്‍ വൈകുമെന്ന സൂചന നല്‍കി സംവിധായകന്‍ അമല്‍ നീരദ്. ഭീഷ്മ പര്‍വ്വത്തിനു ശേഷം ഒരു ഇടവേള ആവശ്യമാണെന്ന് അമല്‍ നീരദ് പറഞ്ഞു.

ബിലാലിന്റെ തിരക്കഥ രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. അതില്‍ ഇനി കുറച്ചു കറക്ഷന്‍സ് വേണ്ടി വരും. പോപ്പുലര്‍ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാല്‍ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം. ഭീഷ്മ നേരത്തേ പറഞ്ഞതു പോലെ വളരെ ‘എക്‌സ്‌പെന്‍സീവായ’ സിനിമയായതു കൊണ്ട് ഇനി ഒന്നു സ്വസ്ഥമായി വെറുതേയിരുന്നതിനു ശേഷമേ അടുത്ത പടത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും അമല്‍ നീരദ് പറഞ്ഞു.

അതേസമയം, മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഭീഷ്മ ഇതിനോടകം 80 കോടിയിലേറെ ആഗോള തലത്തില്‍ കളക്ട് ചെയ്തു.

 

അനില മൂര്‍ത്തി

Recent Posts

എന്റെ ടോക്‌സിക്കായ ബന്ധം ഉപേക്ഷിച്ചു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

13 hours ago

പെണ്‍കൊച്ചാണെങ്കിലും ആണ്‍കൊച്ചാണെങ്കിലും ഞാന്‍ വാങ്ങിയതെല്ലാം ഇടീപ്പിക്കും; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago

ദിലീപും മഞ്ജു വാര്യരും ഒരിക്കലും പിടിതന്നില്ല; കമല്‍ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

അതിസുന്ദരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

17 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago