Categories: latest news

ഭീഷ്മ പര്‍വ്വം കാണാന്‍ ഞാന്‍ തിയറ്ററില്‍ പോയില്ല, അന്‍വര്‍ റഷീദിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു: അമല്‍ നീരദ്

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളുടെ നിരയിലേക്ക് മുന്നേറുകയാണ്. ഇതിനോടകം ഭീഷ്മ പര്‍വ്വത്തിന്റെ കളക്ഷന്‍ 80 കോടി കടന്നു. ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യ ഷോയ്ക്ക് ലഭിച്ച പ്രതികരണം തന്നെ കരയിപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് അമല്‍ നീരദ്. ബിഗ് ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററില്‍ കാണാന്‍ ആദ്യ ദിനം താന്‍ പോയിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. ഭീഷ്മ പര്‍വ്വത്തിന്റേയും ആദ്യ ഷോ കണ്ടിട്ടില്ല. എന്നാല്‍, ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം കേട്ടപ്പോള്‍ തനിക്കുണ്ടായ വികാരം എന്തായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അമല്‍.

‘ബിഗ് ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററില്‍ കാണാന്‍ ആദ്യ ദിനം പോയിട്ടില്ലായിരുന്നു. എനിക്ക് പേടിയായത് കൊണ്ടാണ് പോകാത്തത്. ഭീഷ്മ ഇറങ്ങിയ അന്നും എല്ലാവരും സിനിമയ്ക്കു പോയി. ഞാന്‍ മാത്രമേ ഇവിടെയുള്ളൂ. ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ട് എന്നെ എന്റെ രണ്ടു സുഹൃത്തുക്കള്‍ വിളിച്ചു. ഒരാള്‍ അന്‍വര്‍ റഷീദാണ്. ‘ആളുകള്‍ കയ്യടിച്ചു. ഫസ്റ്റ് ഹാഫ് ഗംഭീരം’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. സമ്മര്‍ദ്ദം അകന്നതിന്റെ, സന്തോഷത്തിന്റെ കരച്ചിലായിരുന്നു അത്,’ അമല്‍ നീരദ് പറഞ്ഞു.

Beeshma Parvam – Mammootty

അതേസമയം, ബിലാല്‍ ചെയ്യാന്‍ വൈകുമെന്ന സൂചനയാണ് അമല്‍ നീരദ് നല്‍കിയത്. ബിലാലിന്റെ തിരക്കഥ രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. അതില്‍ ഇനി കുറച്ചു കറക്ഷന്‍സ് വേണ്ടി വരും. പോപ്പുലര്‍ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാല്‍ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം. ഭീഷ്മ നേരത്തേ പറഞ്ഞതു പോലെ വളരെ ‘എക്സ്പെന്‍സീവായ’ സിനിമയായതു കൊണ്ട് ഇനി ഒന്നു സ്വസ്ഥമായി വെറുതേയിരുന്നതിനു ശേഷമേ അടുത്ത പടത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും അമല്‍ നീരദ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

38 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago