Amal Neerad
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളുടെ നിരയിലേക്ക് മുന്നേറുകയാണ്. ഇതിനോടകം ഭീഷ്മ പര്‍വ്വത്തിന്റെ കളക്ഷന്‍ 80 കോടി കടന്നു. ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യ ഷോയ്ക്ക് ലഭിച്ച പ്രതികരണം തന്നെ കരയിപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് അമല്‍ നീരദ്. ബിഗ് ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററില്‍ കാണാന്‍ ആദ്യ ദിനം താന്‍ പോയിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. ഭീഷ്മ പര്‍വ്വത്തിന്റേയും ആദ്യ ഷോ കണ്ടിട്ടില്ല. എന്നാല്‍, ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം കേട്ടപ്പോള്‍ തനിക്കുണ്ടായ വികാരം എന്തായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അമല്‍.
‘ബിഗ് ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററില്‍ കാണാന്‍ ആദ്യ ദിനം പോയിട്ടില്ലായിരുന്നു. എനിക്ക് പേടിയായത് കൊണ്ടാണ് പോകാത്തത്. ഭീഷ്മ ഇറങ്ങിയ അന്നും എല്ലാവരും സിനിമയ്ക്കു പോയി. ഞാന്‍ മാത്രമേ ഇവിടെയുള്ളൂ. ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ട് എന്നെ എന്റെ രണ്ടു സുഹൃത്തുക്കള്‍ വിളിച്ചു. ഒരാള്‍ അന്‍വര്‍ റഷീദാണ്. ‘ആളുകള്‍ കയ്യടിച്ചു. ഫസ്റ്റ് ഹാഫ് ഗംഭീരം’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. സമ്മര്‍ദ്ദം അകന്നതിന്റെ, സന്തോഷത്തിന്റെ കരച്ചിലായിരുന്നു അത്,’ അമല്‍ നീരദ് പറഞ്ഞു.
Beeshma Parvam – Mammootty
അതേസമയം, ബിലാല്‍ ചെയ്യാന്‍ വൈകുമെന്ന സൂചനയാണ് അമല്‍ നീരദ് നല്‍കിയത്. ബിലാലിന്റെ തിരക്കഥ രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. അതില്‍ ഇനി കുറച്ചു കറക്ഷന്‍സ് വേണ്ടി വരും. പോപ്പുലര്‍ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാല്‍ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം. ഭീഷ്മ നേരത്തേ പറഞ്ഞതു പോലെ വളരെ ‘എക്സ്പെന്‍സീവായ’ സിനിമയായതു കൊണ്ട് ഇനി ഒന്നു സ്വസ്ഥമായി വെറുതേയിരുന്നതിനു ശേഷമേ അടുത്ത പടത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും അമല്‍ നീരദ് പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…