Categories: Gossips

സൂപ്പര്‍സ്റ്റാറിന്റെ പടം കാണാന്‍ ഒരു പൊട്ടനും വന്നില്ല, ആദ്യ ഷോയ്ക്ക് കയറിയവര്‍ ‘ഒന്നരക്ക് ഓടി; പരിഹസിച്ച് വിനായകന്‍, ആ ചിത്രം ആറാട്ട് ആണോയെന്ന് കമന്റ്

ഫാന്‍സ് അസോസിയേഷനുകളെ കുറിച്ച് നടന്‍ വിനായകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകര്‍ മാത്രം വിചാരിച്ചതുകൊണ്ട് ഒരു സിനിമ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്ന് വിനായകന്‍ പറഞ്ഞു. ഈയടുത്ത് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഒരു സൂപ്പര്‍താര ചിത്രത്തേയും വിനായകന്‍ ട്രോളി.

‘ ഒരു മഹാനടന്റെ പടം. സിനിമ ഇറങ്ങി നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ടത് ‘ഒന്നരക്കോടി’ എന്നാണ്. അന്വേഷിച്ചു വന്നപ്പോഴാണ് കാര്യം മനസ്സിലായത്. പടം തുടങ്ങിയത് പന്ത്രണ്ടരയ്ക്കാണ്. ഇന്റര്‍വെല്‍ വന്നപ്പോള്‍ പടം കാണാന്‍ വന്നവര്‍ ഒന്നരക്ക് ഓടി എന്നാണ് പറയുന്നത്. ഇവിടത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. ഒരു പൊട്ടനും ഉണ്ടായിരുന്നില്ല പടം കാണാന്‍. ഒന്നരക്ക് എഴുന്നേറ്റ് ഓടിയിട്ട് പിന്നെ ആരും പടം കാണാന്‍ എത്തിയിട്ടില്ല,’ വിനായകന്‍ പറഞ്ഞു.

Mohanlal-Aaraattu

വിനായകന്‍ ഉദ്ദേശിച്ച സിനിമ മോഹന്‍ലാലിന്റെ ആറാട്ട് അല്ലേയെന്നാണ് വാര്‍ത്തകള്‍ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ഈയടുത്ത് റിലീസ് ചെയ്ത സൂപ്പര്‍താര ചിത്രം ആറാട്ടാണ്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago