Categories: Gossips

ആറാട്ടിന് രണ്ടാം ഭാഗം വരുമോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ആറാട്ട് സംവിധാനം ചെയ്തത്. സിനിമയ്ക്ക് തിയറ്ററുകളില്‍ അത്ര സ്വീകാര്യത ലഭിച്ചില്ല. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതിനു ശേഷം ആറാട്ടിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആറാട്ടുമായി ബന്ധപ്പെട്ട മറ്റൊരു അപ്‌ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്.

ആറാട്ടിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Mohanlal-Aaraattu

തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ആറാട്ടിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രണ്ടാം ഭാഗം ഇറക്കാനായിരുന്നു സിനിമയുടെ റിലീസിന് മുന്‍പ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ആറാട്ട് വമ്പന്‍ പരാജയമായതോടെ രണ്ടാം ഭാഗം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇരുവരുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആറാട്ടിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago