Categories: latest news

ഉഗാണ്ടയില്‍ നിന്ന് വരുമ്പോള്‍ തന്റെ ബാഗില്‍ നിന്ന് ചാരായം പിടിച്ച സംഭവത്തെ കുറിച്ച് നടി അഞ്ജന

സീരിയല്‍-ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. സ്റ്റേജ് ഷോകളിലും താരം സ്ഥിര സാന്നിധ്യമാണ്. ഒരിക്കല്‍ വിദേശത്ത് പോയി വരുമ്പോള്‍ തന്റെ ബാഗില്‍ നിന്ന് ചാരായം പിടിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഞ്ജന അപ്പുക്കുട്ടന്‍. അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അഞ്ജന.

ഒരിക്കല്‍ ഉഗാണ്ടയില്‍ പോയി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എന്നെ പിടിച്ചു. ഉഗാണ്ടന്‍ വരാല്‍ എന്ന് അറിയപ്പെടുന്ന അവിടത്തെ വാറ്റ് ചാരായം ഉണ്ട്. അത് സ്പ്രൈറ്റ് പോലുള്ള ഡ്രിങ്ക്‌സില്‍ മിക്‌സ് ചെയ്താണ് കഴിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ ഞാന്‍ അച്ഛന് വേണ്ടി അത് വാങ്ങിച്ചിരുന്നു. എല്ലാവരും ചെയ്യുന്നതാണ്, വലിയ തെറ്റ് ഒന്നും ഇല്ല. പക്ഷെ എന്നെ പിടിച്ചു.

Anjana Appukuttan

ഒരു പാക്കില്‍ 12 സാഷയാണ് ഉണ്ടാവുന്നത്. അങ്ങനെ ഒരു അഞ്ച് പാക്ക് ആണ് ഞാന്‍ കൊണ്ടു വന്നത്. എന്റെ ഒപ്പം ഉള്ളവരും കൊണ്ട് വന്നിരുന്നു. അവരുടേതെല്ലാം എടുത്ത് വെയ്സ്റ്റില്‍ ഇട്ടു. എന്നെ പരിശോധിച്ചത് ഒരു നീഗ്രോ ചേട്ടനാണ്. ഞാന്‍ അദ്ദേഹത്തെ സോപ്പിട്ട് സോപ്പിട്ട് വീഴ്ത്തി. സര്‍ സര്‍ പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പാക്കറ്റുകള്‍ എനിക്ക് തന്നെ തന്നു. അങ്ങനെ വിജയകരമായി ഞാന്‍ അച്ഛന് ഉഗാണ്ടന്‍ വരാല്‍ എത്തിച്ചു കൊടുത്തു

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

16 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

16 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

16 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago