Categories: Gossips

അത് ഞാന്‍ പറഞ്ഞിട്ട് ചെയ്തതല്ല, മമ്മൂക്ക കയ്യില്‍ നിന്ന് ഇട്ടത്; സൈക്കോ സീനിനെ കുറിച്ച് അമല്‍ നീരദ്

കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് പുതുജീവന്‍ നല്‍കിയ സിനിമയാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം. ചിത്രത്തിന്റെ കളക്ഷന്‍ ഇതിനോടകം 80 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യാനിരിക്കെയാണ് അമല്‍ നീരദ് ഭീഷ്മ പര്‍വ്വം ചെയ്തത്.

ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മൈക്കിള്‍ എന്നാണ്. ഒരേസമയം മാസും ക്ലാസുമായ പ്രകടനമാണ് മമ്മൂട്ടി നടത്തിയത്. ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത ഫാക്ടറി ഫൈറ്റ് സീനിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് തുറന്നുപറയുകയാണ് അമല്‍ നീരദ്.

Beeshma Parvam – Mammootty

രണ്ടാമത്തെ ഫൈറ്റ് സീനിന്റെ ആദ്യം ‘താളികളെ’ എന്ന ഡയലോഗ് കഴിഞ്ഞുള്ള മമ്മൂക്കയുടെ സൈക്കോ ചിരിയെക്കുറിച്ച് ഒരുപാട് ആളുകള്‍ പറയുന്നതു കേട്ടു. അത് ഞാന്‍ പറഞ്ഞിട്ട് മമ്മൂക്ക ഇട്ടതല്ല. അദ്ദേഹം സ്വയം അങ്ങനെ ചെയ്തതാണ്. അതുപോലെ അദ്ദേഹത്തിന്റെ ഇതുവരെ കാണാത്ത ഒരുപാട് ഭാവങ്ങളുണ്ട്. അങ്ങനെ ഇതുവരെ കാണാത്ത മമ്മൂക്കയെ പ്രസന്റ് ചെയ്യണമെന്നാണ് ഏതൊരു സംവിധായകനെയും പോലെ ഞാനും ആഗ്രഹിക്കുന്നത്.

ബിലാല്‍ ചെയ്യാന്‍ വൈകുമെന്ന സൂചനയാണ് അമല്‍ നീരദ് നല്‍കിയത്. ബിലാലിന്റെ തിരക്കഥ രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. അതില്‍ ഇനി കുറച്ചു കറക്ഷന്‍സ് വേണ്ടി വരും. പോപ്പുലര്‍ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാല്‍ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം. ഭീഷ്മ നേരത്തേ പറഞ്ഞതു പോലെ വളരെ ‘എക്‌സ്‌പെന്‍സീവായ’ സിനിമയായതു കൊണ്ട് ഇനി ഒന്നു സ്വസ്ഥമായി വെറുതേയിരുന്നതിനു ശേഷമേ അടുത്ത പടത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും അമല്‍ നീരദ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago