Categories: Gossips

മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നവ്യ നായര്‍

മലയാള സിനിമയില്‍ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി നവ്യ നായര്‍. തനിക്ക് നേരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും നവ്യ പറഞ്ഞു.

‘ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്,’ നവ്യ നായര്‍ പറഞ്ഞു.

മലയാള സിനിമയില്‍ പണ്ടത്തെക്കാള്‍ നന്നായി നായികമാര്‍ തമ്മില്‍ പരസ്പരം പിന്തുണയ്ക്കുന്നുണ്ടെന്നും നവ്യ പറഞ്ഞു.

‘ഒരുത്തീ’ എന്ന സിനിമയാണ് നവ്യയുടേതായി റിലീസ് ചെയ്തിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് നവ്യ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago