Navya Nair
മലയാള സിനിമയില്‍ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി നവ്യ നായര്‍. തനിക്ക് നേരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും നവ്യ പറഞ്ഞു.
‘ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്,’ നവ്യ നായര്‍ പറഞ്ഞു.
മലയാള സിനിമയില്‍ പണ്ടത്തെക്കാള്‍ നന്നായി നായികമാര്‍ തമ്മില്‍ പരസ്പരം പിന്തുണയ്ക്കുന്നുണ്ടെന്നും നവ്യ പറഞ്ഞു.
‘ഒരുത്തീ’ എന്ന സിനിമയാണ് നവ്യയുടേതായി റിലീസ് ചെയ്തിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് നവ്യ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…