Categories: Gossips

ദിലീപിന് കുരുക്ക് മുറുകുന്നു ! നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റെ മുന്‍ നായികയിലേക്കും നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരംഭകയുടെ പങ്കും അന്വേഷിക്കും. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടിമാര്‍ ഇടപെട്ടതായാണ് സൂചന.

Dileep

നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകളാണ് സംശയാസ്പദമായി കണ്ടെത്തിയിരിക്കുന്നത്.

സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പുറമെ ഈ രണ്ടു നടിമാരുമായും ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ഈ ചാറ്റുകള്‍ നശിപ്പിച്ചെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയിലുണ്ട്.

ദിലീപിന്റെ ഫോണില്‍ നിന്ന് 12 ചാറ്റുകള്‍ നീക്കിയിട്ടുണ്ട് എന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. ഇത് ആരുമായിട്ടുള്ളതാണെന്ന് പരിശോധിച്ച് വന്നപ്പോഴാണ് നടിമാരിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവരങ്ങള്‍ ദിലീപ് ഈ നടിമാരുമായി സംസാരിച്ചിരുന്നോ എന്ന് പരിശോധിച്ച് വരികയാണ് അന്വേഷണ സംഘം.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago