Categories: latest news

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.

കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ ഷാഫിയുടെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിച്ചു. ബാലതാരമായി സിനിമയിലെത്തിയ സോഹന്‍ പിന്നീട് ഷാഫിയുടെ സംവിധാന സഹായിയായി. 2011ല്‍ മമ്മൂട്ടിയെ നായകനാക്കി ‘ഡബിള്‍സ്’ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. തുടര്‍ന്ന് വന്യം, അണ്‍ലോക്ക് എന്നീ സിനിമളൊരുക്കി.

Sohan Seenulal

ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, അബ്രഹാമിന്റെ സന്തതികള്‍, പഞ്ചവര്‍ണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുള്‍പ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ സോഹന്‍ സീനുലാല്‍ അഭിനയിച്ചിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അഞ്ജന മോഹന്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…

18 hours ago

നീലയില്‍ ഗംഭീര ചിത്രങ്ങളുമായി റെബ

നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…

18 hours ago

ചിരിയഴകുമായി കല്യാണി

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് പോസുമായി സാധിക വേണുഗോപാല്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…

19 hours ago

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

2 days ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

2 days ago