Categories: latest news

ഫോണ്‍ വിളിക്കുമ്പോള്‍ അതും ഇതും പറഞ്ഞ് ജയറാം ഒഴിഞ്ഞുമാറും, പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കി; പിണക്കത്തെ കുറിച്ച് രാജസേനന്‍

നടന്‍ ജയറാമുമായുള്ള സൗഹൃദബന്ധം തകര്‍ന്നതിനെ കുറിച്ച് സംവിധായകന്‍ രാജസേനന്‍. 16 സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടും ഇപ്പോള്‍ ഫോണില്‍ പോലും ജയറാം താനുമായി സംസാരിക്കാറില്ലെന്ന് രാജസേനന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ വഴക്കില്ലാതെ തനിയെ അകന്നു പോയ ബന്ധമാണ്. എന്നില്‍ നിന്നും നടന്നുപോയ വ്യക്തിയാണ് ജയറാം. എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. ഒരുകാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍ ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പ്രതികരിക്കുന്നത്. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ?,’ രാജസേനന്‍ ചോദിച്ചു.

Jayaram

‘ സംസാരിച്ച് ഒരു മിനിറ്റ് തികയുന്നതിനു മുന്‍പെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ്..തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും. എന്റെ ഫോണ്‍കോള്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായും ഞാന്‍ ഡേറ്റ് ചോദിച്ചു വിളിക്കുന്നതായി തെറ്റിദ്ധരിച്ചാണോ എന്നും എനിക്ക് തോന്നി. 12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ തന്നെ ഫോണില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സംസാരിക്കും. ആ ആള് പിന്നെ എവിടെ പോയി എന്ന് അറിയില്ല. വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്ന് എന്റെ പേര് അദ്ദേഹം ഒഴിവാക്കുന്നു,’ രാജസേനന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

6 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago