Dileep and Navya
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്ന് നവ്യ നായര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ.
‘ ദിലീപാണ് പ്രതിയെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടന്‍. എന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു അദ്ദേഹം. അദ്ദേഹവും മഞ്ജു ചേച്ചിയും ചേര്‍ന്ന് തിരഞ്ഞെടുത്തതുകൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. എന്റെ സ്ഥാനത്ത് ആരായാലും ആ വാര്‍ത്ത ഞെട്ടലുണ്ടാക്കും,’ നവ്യ പറഞ്ഞു.
അതേസമയം, ആ സംഭവത്തിനു ശേഷം താന്‍ ദിലീപുമായി സംസാരിച്ചിട്ടില്ലെന്നും നവ്യ പറയുന്നു. താന്‍ ഒരു കുടുംബസ്ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്ക് കടക്കാന്‍ പറ്റില്ലെന്നും നവ്യ പറഞ്ഞു.
Dileep and Navya Nair
ആക്രമണങ്ങളെ അതിജീവിച്ച നടി സാധാരണക്കാരായ എല്ലാ സ്ത്രീകള്‍ക്കും പ്രചാദനമാണെന്നും നവ്യ പറഞ്ഞു. ‘അവള്‍ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നല്‍കാന്‍ അഞ്ച് വര്‍ഷമാണ് എടുത്തത്. നമ്മള്‍ ആരെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അതില്‍ അവള്‍ ഒരു ലൈക്ക് ചെയ്യും അല്ലെങ്കില്‍ ഷെയര്‍ ചെയ്യും. അതിനപ്പുറത്തേക്ക് നമ്മള്‍ ഒന്നും അനുഭവിക്കുന്നില്ല. അതിനാല്‍ അവള്‍ക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്ക് തന്നെയാണ്. അതില്‍ നിന്ന് അതിജീവിച്ച് വരുമ്പോള്‍ സാധാരണക്കാരായ ഇരകള്‍ക്കും അതിജീവിതരാകാന്‍ പ്രചോദനം നല്‍കും,’ നവ്യ പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…