Categories: Gossips

മമ്മൂട്ടിയുടെ തല പൊട്ടി ചോരയൊലിക്കുന്നു, ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു; മുകേഷ്

മമ്മൂട്ടിയുമായി ഏറെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് മുകേഷ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റുകളായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടിക്കൊപ്പം തന്നെയാണ് മുകേഷ് കൂടുതല്‍ സിനിമകളിലും അഭിനയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി പൊട്ടിക്കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് മുകേഷ്. 1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ച് സംഭവിച്ച കാര്യമാണ് മുകേഷ് വെളിപ്പെടുത്തിയത്.

Mammootty and Mukesh

‘ഞാനും മമ്മൂട്ടിയും നായകരായി അഭിനയിച്ച ‘ബലൂണ്‍’ സിനിമയുടെ ഷൂട്ടിങ് ചെങ്കോട്ടയിലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ എന്നെ ബൈക്കിലിരുത്തി ഈ റോഡിലൂടെ മമ്മൂട്ടി യാത്രചെയ്തു. ടാറൊന്നുമില്ലാത്ത ചളി നിറഞ്ഞ റോഡായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ ബൈക്ക് മറിഞ്ഞു. ചാടിയിറങ്ങിയ ഞാന്‍ കണ്ടത് തലപൊട്ടി ചോരയൊലിക്കുന്ന മമ്മൂട്ടിയെയായിരുന്നു. സാധാരണ ശക്തനായ മമ്മൂട്ടി പക്ഷേ പൊട്ടിക്കരയുന്നതാണ് കണ്ടത്. മുഖത്ത് മുറിവേറ്റ തന്നെ ഇനി ആര് അഭിനയിക്കാന്‍ വിളിക്കുമെന്ന് ചോദിച്ചാണ് മമ്മൂട്ടി കരഞ്ഞത്,’ മുകേഷ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago