Categories: latest news

മലയാളത്തിലെ മികച്ച താരജോഡികള്‍

ഷീല-പ്രേം നസീര്‍ കോംബിനേഷന്‍ മുതല്‍ ദിലീപ്-കാവ്യ മാധവന്‍ കോംബിനേഷന്‍ വരെ മികച്ച താരജോഡികള്‍ ഉള്ള ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. മലയാളത്തിലെ മികച്ച താരജോഡികള്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രേം നസീര്‍ – ഷീല

മലയാള സിനിമയില്‍ ഏറ്റവും ആദ്യം ആഘോഷിക്കപ്പെട്ട താരജോഡികളാണ് പ്രേം നസീര്‍ – ഷീല. ഇരുവരും ഒന്നിച്ച് 130 സിനിമകളില്‍ അഭിനയിച്ചു. ഒരേ നടിക്കൊപ്പം ഇത്രയധികം സിനിമകള്‍ അഭിനയിച്ച കണക്കില്‍ പ്രേം നസീര്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച സിനിമകളില്‍ ഭൂരിഭാഗവും അക്കാലത്ത് കൊമേഴ്‌സ്യല്‍ ഹിറ്റുകളായിരുന്നു. കള്ളിച്ചെല്ലമ്മ, തുലാഭാരം, കടല്‍, ദത്തുപുത്രന്‍, കണ്ണപ്പനുണ്ണി, കണ്ണൂര്‍ ഡീലക്‌സ്, നിഴലാട്ടം തുടങ്ങിയവയാണ് ഇരുവരും അഭിനയിച്ച സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവ.

മോഹന്‍ലാല്‍ – ശോഭന

മലയാളത്തില്‍ ഏറെ ആരാധകരുള്ള കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – ശോഭന. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരി. ഇരുവരുടേയും കോംബിനേഷന്‍ സീനുകള്‍ ഇന്നും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തേന്മാവിന്‍ കൊമ്പത്ത്, ഉള്ളടക്കം, ടി.പി.ബാലഗോപാലന്‍ എം.എ. മിന്നാരം, മണിച്ചിത്രത്താഴ്, മായാമയൂരം, പവിത്രം, പക്ഷേ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

മമ്മൂട്ടി – സുഹാസിനി

മമ്മൂട്ടിക്ക് ഏറ്റവും ചേരുന്ന നടി എന്നാണ് സുഹാസിനിക്കുള്ള വിശേഷണം. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവയാണ്. കൂടെവിടെ, എന്റെ ഉപാസന, പ്രണാമം, കഥ ഇതുവരെ, രാക്കുയിലിന്‍ രാഗസദസ്സില്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നിവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍. ഒരുകാലത്ത് ഇരുവരും പ്രണയത്തിലാണെന്ന് പോലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Mammootty and Suhasini

ദിലീപ് – കാവ്യ മാധവന്‍

സൂപ്പര്‍ഹിറ്റ് താരജോഡികള്‍ എന്നാണ് ദിലീപും കാവ്യയും വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇരുവരും തമ്മിലുള്ള രസകരമായ കെമിസ്ട്രി ഏറെ ആഘോഷിക്കപ്പെട്ടു. പിന്നീട് ജീവിതത്തിലും ഇരുവരും ഒരുമിച്ചു. മീശമാധവന്‍, തെങ്കാശിപ്പട്ടണം, കൊച്ചിരാജാവ്, തിളക്കം, ചന്ദ്രനുദിക്കുന്ന ദിക്കില്‍, റണ്‍വെ, സദാനന്ദന്റെ സമയം, രാക്ഷസരാജാവ്, ലയണ്‍, മിഴി രണ്ടിലും, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടവ.

കുഞ്ചാക്കോ ബോബന്‍ – ശാലിനി

യൂത്തിനിടയില്‍ ഏറെ ആരവങ്ങള്‍ തീര്‍ത്ത താരജോഡി. അനിയത്തിപ്രാവിലൂടെയാണ് ഈ കെമിസ്ട്രി ആദ്യമായി ഒന്നിച്ചത്. പിന്നീട് നിറം, നക്ഷത്രതാരാട്ട്, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

11 hours ago