Manoj K Jayan in Salute
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനേക്കാള്‍ കയ്യടി വാങ്ങി മനോജ് കെ.ജയന്‍. അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം. ഡി.വൈ.എസ്.പി. അജിത് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന്‍ സല്യൂട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കാമ്പുള്ള പ്രകടനമാണ് മനോജ് കെ.ജയന്റേത്.
ദുല്‍ഖറിന്റെ കഥാപാത്രം അരവിന്ദ് കരുണാകരന്റെ സഹോദരന്‍ കൂടിയാണ് അജിത് കരുണാകരന്‍. ഒരു കേസിന്റെ ഭാഗമായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നു. ജീവനുതുല്യം താന്‍ സ്നേഹിക്കുന്ന സഹോദരന്‍ തന്നെ തനിക്കെതിരെ തിരിയുന്നു എന്ന മൊമന്റില്‍ മനോജ് കെ.ജയന്റെ കഥാപാത്രം നിസ്സഹായനും തന്ത്രശാലിയും ആകുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ മനോജ് കെ.ജയന്‍ ഗംഭീരമായി പകര്‍ന്നാടി. പലപ്പോഴും ദുല്‍ഖര്‍ സല്‍മാനെ മറികടക്കുന്ന തരത്തിലുള്ള പ്രകടനമാണ് മനോജ് കെ.ജയന്റെ അജിത് കരുണാകരന്‍ സ്‌ക്രീനില്‍ കാണിച്ചുതന്നത്.
Manoj K Jayan and Dulquer Salmaan
ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതിനപ്പുറം ഇമോഷണല്‍ ത്രില്ലര്‍ എന്ന വിശേഷണമാണ് സിനിമയ്ക്ക് കൂടുതല്‍ ചേരുന്നത്. ദുല്‍ഖറിനും മനോജ് കെ.ജയനും ഇടയിലുള്ള വൈകാരിക രംഗങ്ങളെല്ലാം സിനിമയില്‍ കൃത്യമായി പ്ലേസ് ചെയ്യപ്പെട്ടിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…