Categories: Gossips

യാത്ര ചെയ്യുന്ന കാറിന്റെ നമ്പര്‍ ഫാമിലി ഗ്രൂപ്പില്‍ ഇടും; നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം താന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് നവ്യ നായര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം താന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്ന് നവ്യ നായര്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ. താന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണെന്നും നവ്യ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം കാര്യങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. യാത്രയില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കും. ഇതൊക്കെ ഒരു ഭീരുത്വം ആണെങ്കില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണെന്നും നവ്യ പറഞ്ഞു.

Navya Nair

‘അതിജീവിതയ്ക്ക് ഒപ്പമാണ് ഞാന്‍. ഒരു അക്രമ സംഭവം അറിയുമ്പോള്‍ അതിനോട് പ്രതികരിക്കുന്നു, ഒരു പോസ്റ്റ് ഇടുന്നു. പത്രത്തില്‍ ഇത് വീണ്ടും കാണുമ്പോഴാണ് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ ഒരു മെസേജ് അയക്കും. അവളാണ് അനുഭവിച്ചത്. ആ അനുഭവം ഒന്നിനും പകരം വയ്ക്കാന്‍ കഴിയില്ല. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അതിജീവിതയ്ക്ക് ഒപ്പമാണ്. നടിയായ അതിജീവിതക്കൊപ്പം മാത്രമല്ല, സാധാരണക്കാരിയായ ഏത് അതിജീവിതയ്ക്ക് ഒപ്പവുമാണ്. അവരെ ബഹുമാനിക്കുന്നു,’ നവ്യ നായര്‍ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago