Anu Sithara and Vishnu
വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. വിവാഹത്തിനു ശേഷമാണ് അനു സിനിമയിലേക്ക് എത്തിയത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.
പ്രണയത്തിലായിരുന്നെങ്കിലും വിഷ്ണുവുമായി നേരിട്ട് നന്നായി സംസാരിച്ചത് തങ്ങളുടെ വിവാഹത്തിനു ശേഷമാണെന്ന് അനു സിത്താര പറയുന്നു. തങ്ങളുടെ പ്രണയകഥയും അനു സിത്താര വെളിപ്പെടുത്തി.
Anu Sithara
വിഷ്ണുവും താനും പ്രണയിക്കുന്ന സമയത്ത് സംസാരിച്ചിരുന്നത് കത്തുകളിലൂടെയാണെന്ന് അനു പറഞ്ഞു. ‘എനിക്ക് ഫോണ്‍ ഉണ്ടായിരുന്നില്ല. സംസാരിക്കാനുള്ള ആകെ ഒരു വഴി കത്തുകളാണ്. എന്റെ വീടിന് കുറച്ച് അപ്പുറത്താണ് വിഷ്ണു ഏട്ടന്റെ വീട്. കത്ത് എഴുതി ഏതെങ്കിലും മതിലിലോ, പറമ്പിലോ, ചെടിയിലോ വയ്ക്കും. തിരിച്ചും അങ്ങനെ ചെയ്യും. ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. അപ്പോള്‍ ആരും കാണാതെ കയ്യില്‍ കത്ത് തന്ന് ഒന്നും അറിയാത്ത ഭാവത്തില്‍ നടക്കും. എനിക്ക് വിഷ്ണു ഏട്ടന്‍ തന്ന കത്തുകളെല്ലാം വീട്ടില്‍ പിടിയ്ക്കും എന്ന ഘട്ടം എത്തിയപ്പോള്‍ ഞാന്‍ നശിപ്പിച്ചു. വിഷ്ണു ഏട്ടന് ഞാന്‍ കൊടുത്ത കത്തുകളില്‍ ചിലത് ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്,’ അനു പറഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…