Dulquer Salmaan (Salute)
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ട്’ റിലീസ് ചെയ്തത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. മാര്‍ച്ച് 18 വെള്ളിയാഴ്ച സോണി ലിവില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഒരുദിവസം മുന്‍പ് സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തി.
അണിയറയില്‍ ആരും അറിയാതെ നീക്കങ്ങള്‍ നടത്തിയത് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നാണ് വിവരം. സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പ് പോലും സല്യൂട്ട് നാളെ പ്രദര്‍ശനത്തിനെത്തുമെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് പറഞ്ഞത്.
Dulquer Salmaan
സംവിധായകന്‍ പോലും അറിയാതെയാണോ സല്യൂട്ട് സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങിയതെന്നാണ് ആരാധകരുടെ സംശയം. റിലീസിനു മുന്‍പ് സിനിമ ചോര്‍ന്നോയെന്നും ആരാധകര്‍ ചോദിക്കുന്നു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…