Navya Nair
തിയറ്ററില്‍ റിലീസ് ചെയ്യുന്ന ഒരുവിധം സിനിമകളും ആദ്യ ദിനം തന്നെ കാണുന്ന ആളാണ് താനെന്ന് നടി നവ്യ നായര്‍. ഈയടുത്ത് ഇറങ്ങിയ ഭീഷ്മ പര്‍വ്വം, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളെല്ലാം താന്‍ തിയറ്ററില്‍ പോയി കണ്ടെന്നും നവ്യ പറഞ്ഞു.
മമ്മൂട്ടിയുടെ മാസ് ആന്റ് സ്റ്റൈലിഷ് ചിത്രം ഭീഷ്മ പര്‍വ്വം നല്ല രീതിയില്‍ ആസ്വദിച്ചെന്നും നവ്യ പറഞ്ഞു. ഭീഷ്മ പര്‍വ്വം ആദ്യ ദിനം ആദ്യ ഷോ തന്നെ കണ്ടെന്നും നവ്യ പറഞ്ഞു.
‘ ഭീഷ്മ പര്‍വ്വം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടു. ഭയങ്കര കയ്യടിയായിരുന്നു തിയറ്ററില്‍. വിസിലടിക്കാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ വിസിലടിച്ചില്ല. സിനിമ കാണാന്‍ സൈഡില്‍ മകനും ഉണ്ടായിരുന്നു. കോമഡി സീനൊക്കെ വരുമ്പോള്‍ അവന്റെ പുറത്ത് അടിക്കും,’ നവ്യ പറഞ്ഞു.
അതേസമയം, ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇതിനോടകം ചിത്രം 75 കോടി കളക്ഷന്‍ പിന്നിട്ടു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…