Honey Rose
ഹണി റോസിന്റെ കരിയറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. വി.കെ.പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. അനൂപ് മേനോന്‍, ജയസൂര്യ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. അതില്‍ തന്നെ ഹണി റോസിന്റെ കഥാപാത്രം ഏറെ വിവാദമായി. ലൈംഗിക ദ്വയാര്‍ത്ഥ പ്രയോഗങ്ങളെല്ലാം ഈ ചിത്രത്തില്‍ ഹണി റോസിന്റെ കഥാപാത്രം പറയുന്നുണ്ട്.
Honey Rose
ധ്വനി നമ്പ്യാര്‍ എന്നായിരുന്നു ചിത്രത്തില്‍ ഹണി റോസിന്റെ കഥാപാത്രത്തിന്റെ പേര്. ഈ സിനിമയ്ക്ക് ശേഷം ഹണി റോസ് തന്റെ പേര് മാറ്റി ധ്വനി എന്നാക്കി. എന്നാല്‍ കുറച്ച് നാളത്തേക്ക് മാത്രമാണ് താരം ആ പേരില്‍ അറിയപ്പെട്ടത്. ധ്വനി എന്ന പേര് സിനിമാ നടിക്ക് ചേരുന്നില്ല എന്ന് പറഞ്ഞ് താരം വീണ്ടും പഴയ പേരായ ഹണി റോസ് സ്വീകരിക്കുകയായിരുന്നു.
ട്രിവാന്‍ഡ്രം ലോഡ്ജ് ചെയ്തതില്‍ വലിയ സന്തോഷവും ആത്മസംതൃപ്തിയും ഉണ്ടെന്നാണ് ഹണി റോസ് അക്കാലത്ത് പറഞ്ഞത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളൊന്നും താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും കഥാപാത്രം നല്ലതാകുക എന്നതിന് മാത്രമാണ് പ്രാധാന്യം നല്‍കിയതെന്നും ഹണി പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…