Categories: latest news

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ട്’ റിലീസ് ചെയ്തു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ട്’ റിലീസ് ചെയ്തു. നേരത്തെ അറിയിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 18 ന് ഒ.ടി.ടി. പ്ലാറ്റ്ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ സിനിമ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമാണ് സല്യൂട്ട്. പിന്നീട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തിയിരുന്നു.

ദുല്‍ഖര്‍ സല്‍മാനെ തിയറ്റര്‍ ഉടമകളുടെ സംഘടന വിലക്കിയിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ച് സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയതിന് നടപടി. ജനുവരി 14ന് തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു കരാര്‍. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒടിടിയില്‍ എത്തിയത്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫററാണ് സല്യൂട്ട് നിര്‍മ്മിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago