Seema
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് വേണു നാഗവള്ളി. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുമായെല്ലാം വേണുവിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഒരിക്കല്‍ നടി സീമ തനിക്ക് മദ്യം വിളമ്പി തന്ന അനുഭവത്തെ കുറിച്ച് കൈരളിയിലെ ജെബി ജങ്ഷന്‍ എന്ന പരിപാടിക്കിടെ വേണു നാഗവള്ളി തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് സീമയുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു വേണു നാഗവള്ളി.
Venu Nagavally and Seema
പി.ജി.വിശ്വംഭരന്റെ ‘സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം. സീമയും താനും അടുത്തടുത്ത ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഷൂട്ടിങ് കോട്ടയത്തായിരുന്നു. ഒരു ദിവസം രാത്രി സീമ ഫോണില്‍ വിളിച്ചു. ‘ചേട്ടാ ഉറങ്ങിയോ’ എന്ന് ചോദിച്ചു. ‘ഇല്ല സീമ’ എന്ന് ഞാന്‍ പറഞ്ഞു. ‘ഞാന്‍ അങ്ങോട്ട് വരട്ടെ, ബോറടിക്കുന്നു’ എന്ന് സീമ പറഞ്ഞു. ഞാന്‍ അപ്പോള്‍ മദ്യപിക്കുകയായിരുന്നു. സീമ വന്നാല്‍ അത് മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് പറഞ്ഞു. ‘ അതൊന്നും കുഴപ്പമില്ല, ഞാന്‍ വരാം…ചേട്ടന് മദ്യം ഒഴിച്ച് തരാം’ എന്നു സീമ പറഞ്ഞു. സീമ എന്റെ മുറിയിലേക്ക് വന്നു. പറഞ്ഞതുപോലെ നിലത്ത് ഇരുന്ന് എനിക്ക് ഡ്രിങ്ക്‌സ് മിക്‌സ് ചെയ്തു തന്നു. തന്റെ ജീവിതത്തിലെ കാര്യങ്ങള്‍ സീമ കുറേ സംസാരിച്ചു. ശശിയേട്ടനോടുള്ള സ്‌നേഹത്തെ കുറിച്ചൊക്കെ. ശശിയേട്ടന്‍ കഴിഞ്ഞാല്‍ എനിക്ക് വേണു ചേട്ടനാണെന്ന് സീമ പലപ്പോഴും പറയാറുണ്ടെന്നും വേണു നാഗവള്ളി ഈ പരിപാടിയില്‍ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…