Categories: Gossips

മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ബോക്‌സ്ഓഫീസില്‍ അത്ര വലിയ ഹിറ്റല്ല ! രഞ്ജിത്തിന്റെ വാക്കുകള്‍ കേള്‍ക്കാം

മമ്മൂട്ടിയുടെ അഭിനയ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ടെലിവിഷനില്‍ ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. തൃശൂര്‍ക്കാരന്‍ ചിറമ്മേല്‍ ഫ്രാന്‍സീസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി. രഞ്ജിത്ത് തന്നെയാണ് പ്രാഞ്ചിയേട്ടന്‍ നിര്‍മിച്ചത്.

ഇന്നും ഏറെ ആരാധകരുള്ള പ്രാഞ്ചിയേട്ടന്‍ തിയറ്ററുകളില്‍ അത്ര വലിയ ഹിറ്റ് ആയിരുന്നില്ല. സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. വലിയ നിരൂപക പ്രശംസയും അംഗീകാരങ്ങളും കിട്ടിയെങ്കിലും പ്രാഞ്ചിയേട്ടന്‍ ബോക്സ്ഓഫീസ് ഹിറ്റല്ല എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് പറഞ്ഞത്.

Mammootty

‘ഞാന്‍ ആ സിനിമയുടെ നിര്‍മാതാവാണ്. സിനിമയ്ക്ക് കേരളത്തില്‍ നിന്നു കിട്ടിയ കളക്ഷന്‍ എനിക്ക് അറിയാം. എന്നാല്‍, പിന്നീട് ടിവിയില്‍ വന്ന ശേഷം പ്രാഞ്ചിയേട്ടന്‍ നാല്‍പ്പത് തവണ കണ്ടു എന്ന് പറഞ്ഞവരെയും എനിക്കറിയാം,’ രഞ്ജിത്ത് പറഞ്ഞു.

പ്രിയാമണി, ഖുശ്ബു, സിദ്ദീഖ്, ഇന്നസെന്റ്, ജഗതി, ടിനി ടോം തുടങ്ങിയവരും പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

6 hours ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

6 hours ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

6 hours ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago