Categories: latest news

‘രാധേ ശ്യാം’ നിരാശപ്പെടുത്തി; മനംനൊന്ത് പ്രഭാസ് ആരാധകന്‍ ജീവനൊടുക്കി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായെത്തിയ ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് ജീവനൊടുക്കിയത്.

കാത്തിരുന്ന പ്രഭാസ് ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നതാണ് യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 11 നായിരുന്നു ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Prabhas

സിനിമ കണ്ട് വീട്ടിലെത്തിയ രവി തേജ ചിത്രം മോശമാണ് എന്ന് മാതാവിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ സീലിങ് ഫാനില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുര്‍ണൂല്‍ ഗ്രാമത്തില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന യുവാവാണ് ആത്മഹത്യ ചെയ്ത രവി തേജ.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago