Categories: Gossips

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിനായി ഇനിയും കാത്തിരിക്കണം; റിലീസ് ഉടനില്ല

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കില്‍ എത്തുന്ന ചിത്രമെന്നാണ് മോണ്‍സ്റ്ററിനെ കുറിച്ച് അണിയറപ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. മോഹന്‍ലാലിന്റെ അടുത്ത റിലീസ് മോണ്‍സ്റ്റര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, മോണ്‍സ്റ്റര്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ ഏപ്രിലില്‍ റിലീസ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏപ്രില്‍ അവസാനത്തോടെ മാത്രമേ മോണ്‍സ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുകയുള്ളൂ എന്ന് വൈശാഖ് പറഞ്ഞു. അതിനുശേഷമേ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ. ഡിസ്നി ഹോട്ട് സ്റ്റാറിന് ചിത്രം വിറ്റു പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Mohanlal-Monster

ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് സംവിധായകന്‍ വൈശാഖ് മോണ്‍സ്റ്റര്‍ ഒരുക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി കനിഹ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ.…

8 hours ago

അടിപൊളി പോസുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

8 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ…

9 hours ago

കുടയും പിടിച്ച് അടിപൊളി ചിത്രങ്ങളുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി.…

9 hours ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി സയനോര

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സയനോര…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനന്യ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ.…

9 hours ago