Categories: Gossips

ഈ മമ്മൂട്ടി ചിത്രം രണ്ടാഴ്ചയില്‍ കൂടുതല്‍ ഓടില്ലെന്ന് നിര്‍മാതാവ്; പിന്നീട് സംഭവിച്ചത് ചരിത്രം

1990 ല്‍ റിലീസ് ചെയ്ത സിനിമയാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടിയുടെ ഏറ്റവും മികച്ച അച്ചായന്‍ വേഷങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചനിലേത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്.സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. പ്രശസ്തനായ ആരോമ മണിയാണ് കോട്ടയം കുഞ്ഞച്ചന്‍ നിര്‍മ്മിച്ചത്.

കോട്ടയം കുഞ്ഞച്ചന്‍ ഒരു ശരാശരി സിനിമയായി ഒതുങ്ങുമെന്നാണ് ചിത്രത്തിന്റെ പ്രിവ്യു കണ്ട് അന്ന് നിര്‍മാതാവ് ആരോമ മണി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ടി.എസ്.സുരേഷ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Mammootty

കോട്ടയം കുഞ്ഞച്ചന്‍ റിലീസ് ചെയ്യേണ്ട ദിവസം അടുത്തു. നിര്‍മാതാവ് ആരോമ മണി ചേട്ടന്‍ സിനിമ കണ്ടു. ചേട്ടന് സിനിമ ഇഷ്ടമായില്ല. രണ്ടാഴ്ചയേ ചിത്രം തിയറ്ററില്‍ കളിക്കൂ എന്ന് മണി ചേട്ടന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കേ തിയറ്ററുകള്‍ എടുക്കുന്നുള്ളൂ എന്നാണ് നിര്‍മാതാവ് സിനിമ കണ്ട് പറഞ്ഞത്. ഇതെല്ലാം കേട്ട് തനിക്ക് ആകെ നിരാശയും വിഷമവും തോന്നിയെന്ന് സുരേഷ് ബാബു ഓര്‍ക്കുന്നു. പിന്നീട് സിനിമ പുറത്തിറങ്ങി. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി. രണ്ടാഴ്ച ഓടിക്കാന്‍ ഇറക്കിയ ചിത്രം പിന്നീട് പല തിയറ്ററുകളിലും നൂറ് ദിവസത്തില്‍ കൂടതല്‍ പ്രദര്‍ശിപ്പിച്ചെന്നും സുരേഷ് ബാബു പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

മാലാഖപോല്‍ മനോഹരിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

4 hours ago

ബ്ലാക്കില്‍ ഗംഭീര പോസുമായി സ്രിന്റ

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…

19 hours ago

ഇടിയന്‍ ചന്തു ഒടിടിയില്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ഇടിയന്‍ ചന്തു…

19 hours ago

കങ്കുവയുടെ പരാജയം; സൂര്യ ചിത്രം കര്‍ണ്ണ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…

19 hours ago

സിനിമയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു; തുറന്നുപറഞ്ഞ് ഖുശ്ബു

സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…

19 hours ago

സുഹാന ഖാന്റെ പരസ്യ ചിത്രത്തിനെതിരെ വിമര്‍ശനം

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അഭിനയിച്ച…

19 hours ago