Categories: Gossips

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ നിന്ന് വി.ഡി.സതീശന്‍ ദിലീപിനെ മനപ്പൂര്‍വ്വം വെട്ടിമാറ്റിയതാണോ? ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, കാവ്യ മാധവന്‍ തുടങ്ങി വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

രാഷ്ട്രീയ പ്രമുഖരും വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രവും സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഈ ചിത്രവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

Dileep

‘ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനിലായിരുന്നു മോഹന്‍ലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശന്‍ പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഒറിജിനല്‍ ഫോട്ടോ പങ്കുവെച്ചാണ് വി.ഡി.സതീശന്റെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് വി.ഡി പ്രസ്തുത ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള ദിലീപിനെ ഒഴിവാക്കി ഫോട്ടോ പോസ്റ്റ് ചെയ്തത് ഒരു രാഷ്ട്രീയ നിലപാട് കൂടിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സതീശന്‍ ദിലീപിനെ മനപ്പൂര്‍വ്വം വെട്ടിമാറ്റിയതാണോ എന്ന് വ്യക്തമല്ല.

 

 

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

37 minutes ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

3 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago