Categories: Gossips

തല്‍ക്കാലം ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടം, വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കും; ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വിവരിച്ച് നടി ഐശ്വര്യ ലക്ഷ്മി

ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള കാഴ്ചപ്പാട് വ്യക്തമാക്കി മലയാളികളുടെ പ്രിയനടി ഐശ്വര്യ ലക്ഷ്മി. വിവാഹം കഴിക്കണമെന്ന് മാനസികമായി തോന്നിയാല്‍ മാത്രമേ അതിനെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് താരം പറഞ്ഞു.
ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്. ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നല്‍. എല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായമെന്ന് ഐശ്വര്യ പറഞ്ഞു.

Aishwarya Lekshmi

മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കണമെന്ന് തോന്നുന്ന പ്രായം ചിലപ്പോള്‍ 40 ആവാം 45 ആവാം. കുടുംബം അല്ല ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്, വ്യക്തി തന്നെയാണ്. താനിപ്പോള്‍ കരിയറിന് ആണ് കൂടുതല്‍ ഫോക്കസ് നല്‍കുന്നതെന്നും താരം പറഞ്ഞു.
ഇനി ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം എന്നൊരു വ്യക്തത കടന്നു വരുന്നത് വരേയ്ക്കും ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ഇഷ്ടം. വ്യക്തി ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ സ്വകാര്യത വേണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. എങ്കിലും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എങ്കില്‍ തീര്‍ച്ചയായും അത് വെളിപ്പെടുത്തുമെന്നും ഐശ്വര്യ പറഞ്ഞു.
അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

1 day ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago