Categories: Gossips

ആദ്യ വിവാഹം 18-ാം വയസ്സില്‍, പിന്നീട് മൂന്ന് വിവാഹങ്ങള്‍; സീരിയല്‍ താരം രേഖ സതീഷിന്റെ ജീവിതം ഇങ്ങനെ

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് രേഖ രതീഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. രേഖ രതീഷിന്റെ വ്യക്തിജീവിതം സിനിമാകഥ പോലെയാണ്.

രേഖ രതീഷ് നാല് വിവാഹം കഴിച്ചു. രണ്ടായിരത്തിലാണ് രേഖയുടെ ആദ്യ വിവാഹം. വെറും ആറ് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ബന്ധം വേര്‍പ്പെടുത്തി. പിന്നീട് മൂന്ന് പേരെ രേഖ വിവാഹം കഴിച്ചു. എന്നാല്‍, ഇതെല്ലാം തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച തെറ്റുകളാണെന്ന് രേഖ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.

Rekha Satheesh

‘എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു,’ രേഖ പറഞ്ഞു.

യൂസഫ് എന്നയാളെയാണ് രേഖ ആദ്യം വിവാഹം കഴിച്ചത്. രേഖയ്ക്ക് അപ്പോള്‍ 18 വയസ്സായിരുന്നു. ആറ് മാസത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചു എങ്കിലും അദ്ദേഹത്തിന്റെ മരണത്തോടു കൂടി ആ ബന്ധവും അവസാനിച്ചു. മൂന്നാമത് കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേക് എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രേഖയ്ക്ക് അയാന്‍ എന്നൊരു മകനുണ്ട്. ഈ മകനൊപ്പമാണ് രേഖ ഇപ്പോള്‍ താമസിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago