Categories: latest news

കരിയര്‍ തുടങ്ങിയത് നൂറ് രൂപയ്ക്ക്; തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. താന്‍ ആങ്കറിങ് കരിയര്‍ തുടങ്ങിയതിനെ കുറിച്ച് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ചും തുറന്നുപറയുകയാണ് ലക്ഷ്മി നക്ഷത്ര.

നൂറ് രൂപയായിരുന്നു തന്റെ ആദ്യ ശമ്പളം എന്നാണ് ലക്ഷ്മി പറഞ്ഞത്. ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിപ്പെടാന്‍ 15 വര്‍ഷം എടുത്തെന്നും താരം പറയുന്നു. ലോക്കല്‍ ചാനലില്‍ അവതാരകരെ വേണമെന്ന പരസ്യം കണ്ടാണ് അപേക്ഷിച്ചത്. ചെറുപ്പത്തിലെ നല്ല ആക്ടീവായിരുന്നു, പാടുകയും അഭിനയിച്ച് കാണിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. 10ാം ക്ലാസിലെ വെക്കേഷന്‍ സമയത്തായിരുന്നു സംഗീത പരിപാടിക്ക് അവതാരകരെ തേടുന്നുവെന്ന പരസ്യം കണ്ടത്. അമ്മയോട് പറഞ്ഞപ്പോള്‍ ഇതൊന്നും നമുക്ക് വേണ്ട, അമ്മയ്ക്ക് ലിമിറ്റേഷന്‍സുണ്ട് എന്നൊക്കെയാണ് അമ്മ പറഞ്ഞത്.

Lakshmi Nakshathra

അച്ഛന്‍ ആ സമയത്ത് പുറത്തായിരുന്നു. അമ്മൂമ്മ അന്ന് ഞങ്ങള്‍ക്കൊപ്പമായിരുന്നു. അമ്മ അറിയാതെയായി അമ്മൂമ്മയാണ് ബയോഡാറ്റ അവിടെ എത്തിക്കുന്നത്. നല്ല പിന്തുണയായിരുന്നു അമ്മൂമ്മ. 15ാമത്തെ വയസിലാണ് ഞാന്‍ ജോലി ചെയ്ത് തുടങ്ങുന്നത്. വന്നവഴിയെക്കുറിച്ച് താനെപ്പോഴും ആലോചിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു.

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

7 minutes ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

12 minutes ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

17 minutes ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

3 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

4 hours ago