Categories: latest news

ലാലേട്ടന്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ ഒരു ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നു, മൊത്തം ചന്ദനത്തിന്റെ മണം; അനുഭവം വിവരിച്ച് അന്ന രാജന്‍

സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് മലയാളികളുടെ പ്രിയനടി അന്ന രേഷ്മ രാജന്‍. ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിനൊപ്പം അന്ന അഭിനയിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള അനുഭവമാണ് താരം പങ്കുവെച്ചത്.

ലാലേട്ടന്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ ഒരു ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നു തനിക്ക് തോന്നിയതെന്ന് അന്ന പറയുന്നു. ‘ വെളിപാടിന്റെ പുസ്തകം ഷൂട്ട് നടക്കുകയാണ്. ഞങ്ങള്‍ ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞ ശേഷമാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടന്‍ വരുന്നു വരുന്നു എന്ന് പറഞ്ഞ് ഞങ്ങള്‍ വെയിറ്റ് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ക്ലാസ് റൂമിലിരിക്കുന്ന സീനാണ് എടുക്കുന്നത്. ലാലേട്ടന്‍ ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം. ചന്ദനത്തിന്റെ പെര്‍ഫ്യൂം ആണെന്ന് തോന്നുന്നു. ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു.രാവിലെ മുതല്‍ ഷൂട്ട് തുടങ്ങിയിരുന്നു. ഞങ്ങള്‍ ക്ഷീണിച്ച് ഇരിക്കുകയാണ്. പക്ഷേ ലാലേട്ടന്‍ എത്തിയ ശേഷം എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ്. ലാലേട്ടന്‍ വരുമ്പോള്‍ ഒരു പോസിറ്റീവ് വൈബാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു പോസിറ്റിവിറ്റി ഫീല്‍ ചെയ്തു,’

‘ലാലേട്ടനെ പേടിച്ചിട്ടാണോ അതോ പോസിറ്റീവ് വൈബ് ആണോ എന്നറിയില്ല, അതിന് ശേഷം എടുത്ത സീനുകളൊക്കെ ആദ്യത്ത ടേക്കില്‍ തന്നെ ഓക്കെയായി. അല്ലാത്ത സമയത്തൊക്കെ മിനിമം ടേക്ക് മൂന്നാണ്. മാക്സിമം എത്രയാണെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയാണ് പോവാറ്. ആ ഒരു വൈബ് എനിക്ക് എപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ ഫീല്‍ ചെയ്യാറുണ്ട്,’ അന്ന പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ഓണ സ്റ്റൈലിന് പുതിയ ടച്ച്; കസവ് സാരിയിൽ ആൽഫി പഞ്ഞിക്കാരൻ

ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…

11 hours ago

അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചോ? റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…

17 hours ago

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമ; ആസിഫ് അലി

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…

17 hours ago

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭാവന

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…

18 hours ago