Categories: Gossips

അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്; സുകുമാരിയുടെ ഓര്‍മകളില്‍ മുകേഷ്

നടി സുകുമാരിയുടെ ഓര്‍മകളില്‍ വിതുമ്പി നടന്‍ മുകേഷ്. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് സുകുമാരിയുടെ വേര്‍പാടിനെ കുറിച്ച് മുകേഷ് മനസുതുറന്നത്. അങ്ങനെയൊരു മരണമായിരുന്നില്ല സുകുമാരി അര്‍ഹിച്ചിരുന്നതെന്ന് മുകേഷ് പറഞ്ഞു. പൂജാ മുറിയിലെ വിളക്കില്‍ നിന്ന് പൊള്ളലേറ്റാണ് സുകുമാരി മരിച്ചത്. ഇതേ കുറിച്ച് സംസാരിക്കുകയായിരുന്നു മുകേഷ്.

Sukumari

‘സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ,’

‘സ്വന്തം കാര്യത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്,’ മുകേഷ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago